ഇത് നിർമ്മാണത്തിലുളള വെബ്സൈറ്റാണ്. ഇതിലെ ഉളളടക്കം അപൂർണ്ണമാണ്.
ലോകനാർകാവ് ഭഗവതി ക്ഷേത്രം

വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ  പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ് ലോകനാർകാവ് ഭഗവതി ക്ഷേത്രം

  1. കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നും 5 കിലോമീറ്റർ അകലെ മേമുണ്ടയിൽ ‍സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ, ശാക്തേയ ക്ഷേത്രമാണ് ലോകനാർകാവ് ഭഗവതീ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ജഗദീശ്വരിയും സാക്ഷാൽ ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയാണ്. എന്നാൽ, ശ്രീ ഭദ്രകാളി ഭാവവും ഭഗവതിയിൽ സങ്കൽപ്പിക്കപ്പെടുന്നു. ലോകനാർകാവിലമ്മ അഥവാ ലോകാംബിക എന്നാണ് ഭഗവതി അറിയപ്പെടുന്നത്. ഭദ്രകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് പ്രധാന ഭാവങ്ങളുടെ ഐക്യരൂപത്തിൽ ആരാധിക്കപ്പെടുന്നു. വടക്കൻ പാട്ടുകളിലെ നായകരുടെ ആരാധനാ മൂർത്തിയായ ലോകനാർക്കാവിലമ്മ ശ്രീ ഭദ്രകാളിയാണ് എന്ന്‌ കാണാം. ഇത് ഭഗവതിയുടെ കാളി ഭാവത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ലോകാംബിക എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി മഹാവിഷ്ണുവിനും പരമശിവന്നുമായി രണ്ട് ക്ഷേത്രങ്ങളും ഉണ്ട്. രണ്ടുക്ഷേത്രങ്ങളും ഭഗവതി ക്ഷേത്രത്തേക്കാൾ പഴയതാണ്.

  2. ലോകം, മല, ആറ്, കാവ് എന്നീ വാക്കുകളുടെ സങ്കരമായ ലോകമലയാർകാവ് എന്ന വാക്കിൽനിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.

    ലൊക്കേഷൻ മാപ്പ് https://maps.app.goo.gl/miP8tf9w6eS63LLH8

ലോകനാർകാവ് ഭഗവതി ക്ഷേത്രം