ഇത് നിർമ്മാണത്തിലുളള വെബ്സൈറ്റാണ്. ഇതിലെ ഉളളടക്കം അപൂർണ്ണമാണ്.
സ്ഥാപന ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വില്ല്യാപ്പളളി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വില്ല്യാപ്പളളി . വിസ്തീര്‍ണ്ണം 17.35 ചമീറ്ററാണ്. പഞ്ചായത്തിന്‍റെ അതിരുകൾ വടക്ക് -  ചോറോട്, ഏറാമല പഞ്ചായത്തുകളും, തെക്ക്- വടകര മുനിസിപ്പാലിറ്റി, മണിയൂര്‍ പഞ്ചായത്തുകളും,  പടിഞ്ഞാറ് - വടകര മുനിസിപ്പാലിറ്റി കിഴക്ക് - ആയഞ്ചേരി, തിരുവളളൂര്‍ പഞ്ചായത്തുകളുമാണ് ഉളളത്. പഞ്ചായത്ത് പുനസ്ഘടനയിൽ വില്ല്യാപ്പളളി റവന്യൂ വില്ലേജ് പ്രദേശം വില്ല്യാപ്പളളി പഞ്ചായത്തായി നിര്‍ണ്ണയിക്കപ്പെട്ട ശേഷം രൂപീകരിക്കപ്പെട്ട ആദ്യപഞ്ചായത്ത് ഭരണസമിതി 1964 ജനുവരി 1-ാം തിയ്യതിയാണ് ചുമതലയേൽക്കുന്നത്. ഈ ഭരണസമിതിയുടെ പ്രസിഡണ്ട് പി. ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു. 1995-ൽ ഭരണഘടനാ ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്‍റെ ഭാഗമായി രൂപീകരിക്കപ്പെട്ട വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡണ്ടുമാരായിട്ടുളളത് . ശ്രീമതി. എം.എം നാരായണി ടീച്ചര്‍, പി. രാജൻമാസ്റ്റര്‍, ആര്‍. ബാലറാം മാസ്റ്റര്‍, കെ.കെ. മോഹനൻ എന്നിവരാണ്. ഇപ്പോൾ കെ.കെ. ബിജുള പ്രസിഡണ്ടായി ചുമതല നിര്‍വ്വഹിക്കുന്നു.