ലോകനാർകാവ് ക്ഷേത്രം
ഉത്സവങ്ങൾ
എട്ടു ദിവസം നീണ്ടു നിൽക്കുന്ന മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവം. ക്ഷേത്രത്തിലെ ഉത്സവം (പൂരം) മീനമാസം (മാർച്ച് /ഏപ്രിൽ)മാസത്തിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു. മുപ്പതു ദിവസം നീണ്ടു നിൽക്കുന്ന വൃശ്ചികമാസത്തിലെ മണ്ഡലവിളക്കും ഇവിടെ പ്രധാനമാണ്. തച്ചോളിക്കളി എന്ന കലാരൂപം ഇവിടത്തെ പ്രത്യേകതയാണ്. തിയ്യംപാടി കുറുപ്പുകൾ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന് കളരിപ്പയറ്റുമായി ഏറെ സാമ്യമുണ്ട്.