പരാതി പരിഹാര സംവിധാനങ്ങൾ
പൊതുജന പരാതി പരിഹാര സേവനങ്ങൾ
സുതാര്യവും വേഗത്തിലുള്ളതുമായ പരാതി പരിഹാര സംവിധാനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ
കെ-സ്മാർട്ട് (K-SMART) ഓൺലൈൻ പോർട്ടൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങളെ ഏകീകരിക്കുന്ന ഒരു സംവിധാനമാണിത്. പൊതുജനങ്ങൾക്ക് പരാതികളും ആക്ഷേപങ്ങളും ഈ ഓൺലൈൻ സംവിധാനം വഴി സമർപ്പിക്കാൻ അവസരമുണ്ട്.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം
കേരള മുഖ്യമന്ത്രി ഓഫീസ് (CMO) പോർട്ടൽ ഒരു പൊതുജന പരാതിപരിഹാര സംവിധാനമാണ്. വെബ്‌സൈറ്റിൽ പരാതികൾ സമർപ്പിക്കുക, അവയുടെ നില പരിശോധിക്കുക, ചാർജ് ഓഫീസർമാരെ കണ്ടെത്തുക തുടങ്ങിയ ഓപ്ഷനുകൾ ഇതിലുണ്ട്. കൂടാതെ സംസ്ഥാന സേവനങ്ങൾ, ദുരിതാശ്വാസ നിധി റിപ്പോർട്ടുകൾ എന്നിവയ്ക്കുള്ള ഡാഷ്ബോർഡുകളും ഇതിൽ ലഭ്യമാണ്.
തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയുടെ പരാതി പരിഹാര സംവിധാനം
തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളിലെ വിവിധ തലത്തിലുള്ള ഓഫീസുകളെ ബന്ധിപ്പിക്കുന്ന ഓൺലൈൻ പരാതി പരിഹാര പോർട്ടൽ വഴി പരാതികൾ നേരിട്ട് മന്ത്രിക്ക് സമർപ്പിക്കാം. പരാതികളിലെ ഓരോ നീക്കവും പരാതിക്കാരന് SMS മുഖേന തത്സമയം ലഭിക്കുന്നതായിരിക്കും.
പൊതുജന പരാതി പരിഹാര സെൽ (Public Grievance Cell - LSGD)
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പൊതുജന പരാതി പരിഹാര സെൽ മുഖേന പരാതികൾ സമർപ്പിക്കാം. സേവനങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, അഴിമതി, മാലിന്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ വേഗത്തിൽ അറിയിക്കാൻ താഴെ പറയുന്ന പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥന്മാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും സ്ഥലംമാറ്റപ്പെട്ടതുമായ ഉദ്യോഗസ്ഥന്മാരും ഭരണപരമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുർഭരണം, ക്രമക്കേടുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ നിയമാനുസൃതം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ചുമതല.
പരാതികൾ ഏതൊരു വ്യക്തിക്കും ഇടനിലക്കാരന്റെ സഹായമില്ലാതെ ഓംബുഡ്‌സ്മാൻ സെക്രട്ടറിക്കു മുമ്പാകെ നേരിട്ടോ, രജിസ്റ്റേഡ്/സാധാരണ തപാൽ വഴിയോ നൽകാവുന്നതാണ്. വെള്ളക്കടലാസിൽ എഴുതിയ പരാതിയൊടൊപ്പം ശരിയായി പൂരിപ്പിച്ച ഫോറം 'എ' (പത്തുരൂപയുടെ കോർട്ടഫീ സ്റ്റാമ്പ് ഒട്ടിച്ചത്), പരാതിയുടെ പകര്‍പ്പുകള്‍ (എതിര്‍ കക്ഷികളുടെ എണ്ണം + രണ്ട്) എന്നിവയും സമർപ്പിക്കണം.
തിരുവനന്തപുരം ഓഫീസ്, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ ആസ്ഥാനങ്ങൾ. മറ്റ് യാതൊരു വിധ ഫീസുകളും ഈടാക്കുന്നതല്ല. കേസുമായി ബന്ധപ്പെട്ട വ്യക്തിക്ക് അഭിഭാഷകന്റെ സഹായമില്ലാതെ നേരിട്ട് ഹാജരാകാം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി അപ്പീൽ, റിവിഷൻ എന്നിവ പരിഗണിക്കുകയും തീർപ്പ് കൽപ്പിക്കുകയുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടി നിയമിച്ചിട്ടുള്ള ട്രൈബ്യൂണലിൻ്റെ ചുമതല. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നീതിന്യായ ഉദ്യോഗസ്ഥനാണ് ട്രൈബ്യൂണലായി നിയമിക്കപ്പെടുന്നത്.
- തീരുമാനം വന്ന തീയതി മുതൽ 30 ദിവസത്തിനകം ഫോറം സിയിൽ നൽകണം (അനുവാദത്തോടെ 1 മാസം വരെ കാലതാമസം അനുവദിക്കും).
- തീരുമാനമാകാത്ത സംഗതികളിൽ 60 ദിവസത്തിന് ശേഷം, 90 ദിവസത്തിനകം ഹർജി നൽകാം.
- ഹർജിയോടൊപ്പം 50 രൂപ ഫീസ് (ഓഫീസിലോ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന ഡി.ഡി ആയോ) ഒടുക്കണം.