സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.

വില്ല്യാപ്പളളി ഗ്രാമ പഞ്ചായത്തിന്‍റെ 5 അജണ്ടകൾ വെച്ചു കൊണ്ടുളള പ്രത്യേക ഗ്രാമസഭ 2026 ഒക്ടോബർ 2-ന് വൈസ് പ്രസിഡണ്ട് ശ്രീമതി. പുഷ്പ ഒതയോത്തിന്‍റെ അദ്ധ്യക്ഷതയിൽ കൃത്യം 10.30-ന് പഞ്ചായത്ത് ഷോപ്പിംഗ് ഹാളിൽ വെച്ച് നടന്നു. സ്വാഗതം അസി.സെക്രട്ടറി അനൂപൻ തേവൂന്‍റെവിടെ ആശംസിക്കുകയും, പ്രത്യേക ഗ്രാമസഭ പ്രസിഡണ്ട് ശ്രീ.പി പി പ്രഭാകരൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുകയും ചെയ്തു. ശുചിത്വ മാലിന്യ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളുടെ വിവരവും 2026-27 വർഷത്തിൽ ഏറ്റെടുക്കുന്ന വിവിധ ശുചിത്വമാലിന്യ പദ്ധതികളുടെ ലഘുവിവരവും പ്രസിഡണ്ട് ആമുഖമായി റിപ്പോർട്ട് ചെയ്തു.
സ്വച്ഛതാ ഹി സേവാ – കയ്യോട് കൈ ക്യാമ്പയിൻ എന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പരിപാടിയിൽ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ, ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കാളികളായി.
ശുചിത്വമുള്ള പരിസരവും മാലിന്യമുക്തമായ സമൂഹവും ഉറപ്പാക്കുന്നതിനായി എല്ലാവരും ഒരുമിച്ച് കൈകോർത്തു.

