ടെണ്ടര് ക്ഷണിക്കുന്നു
October 29, 2026
വില്ല്യാപ്പളളി ഗ്രാമപഞ്ചായത്ത് 2026-27 വാർഷികപദ്ധതിയിൽ സെക്രട്ടറി നിർവ്വഹണം നടത്തുന്ന പ്രൊജ.നം.306/27 സ്ട്രീറ്റ് ലൈറ്റ് എ.എം.സി അടങ്കൽ (4 ലക്ഷം) എന്ന പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ട്രീറ്റ് ലൈറ്റുകളും, മിനി മാസ്റ്റ് ലൈറ്റുകളും, ഹൈമാസ്റ്റ് ലൈറ്റുകളും ഒരു വർഷ കാലയളവിലേക്ക് മെയിന്റനൻസ് പ്രവർത്തി ചെയ്യാൻ താൽപ്പര്യമുളള സ്ഥാപനങ്ങൾ/വ്യക്തികൾ/കരാറുകാർഎന്നിവരിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു കൊളളുന്നു. സ്ട്രീറ്റ് ലൈറ്റുകൾ മെയിന്റനൻസ് നടത്തുമ്പോൾ ആവശ്യമായ, തൊഴിലാളികൾ, വാഹന ഉപകരണങ്ങൾ, സാധന സാമഗ്രികൾ, മറ്റു ചെലവുകൾ എന്നിവ ഉൾപ്പെടെ ഒരു പോസ്റ്റിൽ കയറി ഒരു സ്ട്രീറ്റ് ലൈറ്റ് റിപ്പയർ ചെയ്യുന്നതിനുളള തുകയാണ് രേഖപ്പെടുത്തേണ്ടത്. താഴെ പറയും പ്രകാരം തുക രേഖപ്പെടുത്തിയാണ് ടെണ്ടർ സമർപ്പിക്കേണ്ടത്.
1 ഒരു പോസ്റ്റിൽ കയറി ഒരു സ്ട്രീറ്റ് റിപ്പയർ ചെയ്യുന്നതിനുളള തുക
2. ഒരു പോസ്റ്റിൽ കയറി ഒരു മിനി മാസ്റ്റ് ലൈറ്റ് റിപ്പയർ ചെയ്യുന്നതിനുളള തുക
3.ഒരു പോസ്റ്റിൽ കയറി ഒരു ഹൈമാസ്റ്റ് ലൈറ്റ് റിപ്പയർ ചെയ്യുന്നതിനുളള തുക
ടെണ്ടർ ഫോറം ലഭിക്കുന്നതിനുളള അവസാനത്തിയ്യതി 05.11.2026 ഉച്ചയ്ക്ക് 12 മണി വരെ
ടെണ്ടർ ഫോറം ടെണ്ടർ സ്വീകരിക്കുന്നതിനുളള അവസാനത്തിയ്യതി 05.11.2026 ഉച്ചയ്ക്ക് 3 മണി വരെ
ടെണ്ടർ തുറക്കുന്ന തിയ്യതി 06.11.2026 രാവിലെ 11 മണി
കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടാവുന്നതും https://tender.lsgkerala.gov.in/ എന്ന ടെണ്ടർ സൈറ്റും https://villiappallypanchayat.lsgkerala.gov.in എന്ന പഞ്ചായത്ത് വെബ് സൈറ്റും സന്ദർശിക്കാവുന്നതാണ്. ടെണ്ടർ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെണ്ടർ നടക്കുന്നതാണ്.