കേരളോത്സവ ഉദ്ഘാടനം

October 24, 2026

വില്ല്യാപ്പളളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രഭാകരൻമാസ്റ്റർ ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഒ പി രാജൻ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പുഷ്പാഹെൻസനൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ഷറഫുദ്ദീൻ കൈതയിൽ, അഷറഫ് കോറോത്ത്, ദിനേശൻ. കെ, നിംഷ, ഷീജ അരിമീത്തൽ, മകന്യ വരപ്രത്ത്, ബദരിയ അബ്ദുളള, വിജിഷ കൊയിലോത്ത്, സി.ഡി.എസ് ചെയർപേഴ്സൺ സവിത എന്നിവർ സന്നിഹിതരായി. കേരളോത്സവം സ്പോട്സ് കമ്മിറ്റി ചെയർമാൻ കെ ഗോപാലൻമാസ്റ്റർ നന്ദി പറഞ്ഞു. 

കേരളോത്സവ ഉദ്ഘാടനം