ലോകനാർകാവ്

ലോകനാർകാവ്‌ ക്ഷേത്രം

ദക്ഷിണേന്ത്യയില്‍ ,കേരളത്തിലെ വടക്കേ മലബീാറിലെ കോഴിക്കോട്(കാലിക്കറ്റ്) ജില്ലയിലെ വടകരയില്‍ നിന്നും 4 കി.മീ അകലെ മേമുണ്ട എന്ന സ്ഥലത്താണ്    ലോകനാര്‍കാവ് സ്ഥിതി ചെയ്യുന്നത്. . ലോകനാര്‍കാവ് എന്നത് ലോകമലയാര്‍കാവ് എന്നതിന്‍െറ ചുരുക്കപ്പേരാണ്. കേരളത്തിലേയ്ക്ക് കുടിയേറിയ ആര്യപാരമ്പര്യത്തില്‍പ്പെട്ടവരുടെയും അവരുടെ പിന്‍തലമുറക്കാരുടെയും കുടുംബക്ഷേത്രമാണ് പ്രസിദ്ധമായ ലോകനാര്‍കാവ്.

5 കി.മീ അകലെയുള്ള വടകരയാണ്  ക്ഷേത്രത്തിന്‍െറ ഏറ്റവുമടുത്തുള്ള റയില്‍വേസ്റ്റേഷന്‍. 87 കി.മി അകലെയുള്ള കോഴിക്കോട് വിമാനത്താവളമാണ് എറ്റവുമടുത്തുള്ള വിമാനത്താവളം. അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ലോകനാര്‍കാവ് പൂരം പ്രസിദ്ധമാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ഉല്‍സവം കൊടിയേറ്റത്തോടെ  തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു. തച്ചോളി ഒതേനനെന്ന വീരനായകനായ പടക്കുറുപ്പിന്‍െറ ആരാധ്യദേവതയായിരുന്ന , അദ്ദേഹം എന്നും തൊഴുതു വണങ്ങിയിരുന്ന ദുര്‍ഗ്ഗാദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. വൃശ്ചികമാസത്തിലെ മണ്ഡലമഹോല്‍സവവും , മീനമാസത്തിലെ പുരവുമാണ് ലോകനാര്‍കാവ് ഭഗവതിയുടെ   പ്രധാന ഉല്‍സവങ്ങള്‍. ‘ പൂരക്കളി ‘ എന്ന പ്രത്യേകതരം നാടന്‍കലാരൂപം അവതരിപ്പിക്കപ്പെടുന്ന ഏകക്ഷേത്രവും ലോകനാര്‍കാവാണ്. കളരിപ്പയറ്റെന്ന ആയോധനകലയോട് ഏറെ സാമ്യമുള്ളതാണ്   ‘ പൂരക്കളി ‘ . ഇന്നും കളരിപ്പയറ്റിലെ അരങ്ങേറ്റ സമയത്ത് ആയോധന കലാകാരന്‍മാര്‍ തച്ചോളി ഒതേനന്‍െറ ആരാധ്യദേവതയായ ലോകനാര്‍കാവിലമ്മയുടെ അനുഗ്രഹാശ്ശിസ്സുകള്‍ തേടാറുണ്ട്. വ‍ൃശ്ചിക മാസത്തിലെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല വിളക്കു മഹോല്‍സവം പ്രസിദ്ധമാണ്.  കളരിപ്പയറ്റിനോട് വളരെയധികം സാമ്യമുള്ള ‘ തച്ചോളിക്കളിl ’ എന്നറിയപ്പെടുന്ന ഒരു നാടന്‍കലാരൂപം ഈ കാലത്ത് അരങ്ങേറാറുണ്ട്. ലോകനാര്‍കാവ് ഭഗവതിക്ഷേത്രത്തിലെ എല്ലാ വിളക്കുകളും തെളിയിക്കുന്നത് ഈ ഉല്‍സവത്തിന്‍െറ മറ്റൊരു പ്രാധാന ആകര്‍ഷണമാണ്. നാടിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും ഈ ഉല്‍സവം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ വന്നുചേരാറുണ്ട്.

 

ലോകനാർകാവ്